20 ഗോൾ, 20 അസിസ്റ്റ്‌; മെസ്സിക്ക് അപൂർവ്വ റെക്കോർഡ് - Kickoffall Info Hub

Kickoffall Info Hub

Read Learn Grow

Saturday, January 4, 2020

20 ഗോൾ, 20 അസിസ്റ്റ്‌; മെസ്സിക്ക് അപൂർവ്വ റെക്കോർഡ്

 ലാ ലിഗ ചരിത്രത്തിൽ ഒരു സീസണിൽ 20 ഗോളുകളും 20 അസിസ്റ്റുകളും നേടുന്ന ആദ്യ കളിക്കാരനായി ലയണൽ മെസ്സി.  ഇന്നലെ റയൽ വല്ലലോയ്ഡിഡുമായി  നടന്ന മത്സരത്തിലാണ് തന്റെ കരിയറിൽ മറ്റൊരു റെക്കോർഡ് കൂടി ചേർത്തത്.
ക്ലബ്ബിന്റെ എക്കാലത്തെയും ടോപ് സ്കോറർ മെസ്സി അർതുറോ വിഡാലിന് നൽകിയ പാസ്സ് താരം ഗോളാക്കി മാറ്റുകയായിരുന്നു.
നിലവിലെ ചാമ്പ്യന്മാർ 15-ാം മിനിറ്റിൽ നേടിയ ഏക ഗോളിൽ റയൽ വല്ലാലോയിഡിനെ പരാജയപ്പെടുത്തി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ  മുൻ താരം തിയറി ഹെൻ‌റി മാത്രമാണ് ഇനി മെസ്സിക്ക് മുൻപിലുള്ളത്, 2002/03 പ്രീമിയർ ലീഗ് സീസണിൽ ആഴ്സണലിനായി ഹെൻറി 24 ഗോളും, 20 അസിസ്റ്റും കരസ്ഥമാക്കി.
ലാ ലിഗയിൽ അവസാനമായി 20 അസിസ്റ്റുകൾ നൽകിയ കളിക്കാരൻ ബാഴ്‌സലോണയുടെ മുൻ മിഡ്ഫീൽഡർ സാവിയാണ്. 2008/09 സീസ്‌ണിലാണ്‌ താരം നേട്ടം കൈവരിച്ചത്. 
നിലവിൽ ബാഴ്സ കോച്ച് സെറ്റിയന്റെ കീഴിൽ മോശം ഫോം തുടരുകയാണ് മെസ്സിയും ബാർസയും. പുതിയ കോച്ചിന്റെ
 കീഴിൽ ചാമ്പ്യൻസ് ലീഗ് നേടാൻ ബാഴ്‌സയ്ക്ക് കഴിയുമോയെന്ന് സംശയമാണെന്നു നേരത്തെ മെസ്സി സൂചിപ്പിച്ചിരുന്നു. 
കഴിഞ്ഞ മാസം അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരായ 2-2 സമനിലയിൽ അവസാനിച്ച മത്സരത്തിൽ തന്റെ 700-ാം ഗോൾ നേടിയെങ്കിലും അർജന്റീന ഫോർവേഡ് എട്ട് മത്സരങ്ങളിൽ രണ്ടുതവണ മാത്രമാണ് വല കുലുക്കിയത് - അതു  രണ്ടും പെനാൽറ്റി ഗോളുകളുമാണ്.
നിലവിൽ ലീഗിൽ മുന്നിലുള്ള റയൽ മാഡ്രിഡ് നാളെ ഫോമിലുള്ള ഗ്രനഡയെ നേരിടുമ്പോൾ പരാചയപ്പെടുമെന്ന പ്രതീക്ഷയിലാണ് ബാഴ്സ ആരാധകർ. 

No comments:

Post a Comment